ഐസിസിനെ പറ്റി കൂടുതൽ വായിച്ച് നോക്കുമ്പോഴാണു കാര്യങ്ങൾ വ്യക്തമാകുന്നത്. ഇത് വരെ അൽ ക്വയ്ദ പോലെ എന്നാൽ അവരേക്കാൾ അല്പം വയലന്റ് ആയ ഒരു ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘം എന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ ലോകമെമ്പാട് നിന്നും ഇത്രയധികം ആളുകളെ ആകർഷിക്കാൻ അവർക്ക് അൽക്വയ്ദയേക്കാൾ എങ്ങനെ സാധിച്ചു എന്ന് അൻവേഷിച്ച് ചെന്നപ്പോഴാണു സംഭവങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. ഐസിസ് പ്രധാനമായും പ്രവാചകന്റെ ജീവിതത്തിനേയും പ്രവർത്തികളേയും അണു വിട വിടാതെ അനുകരിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണു. അതായത് 1924ല് തുർക്കിയിൽ ബ്രിട്ടീഷ് ആധിപത്യകാലത്ത് അവസാനിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനതെ പുനരുജ്ജീവിപ്പിക്കേണ്ടത് ഇസ്ലാം മതവിശ്വാസിയുടെ ഒരു പ്രാഥമിക കടമ ആണു എന്ന് അവർ വിശ്വസിക്കുന്നു. അത് കൊണ്ട് യു എസ് പിന്മാറ്റത്തിനു ശേഷം കിട്ടിയ ഗ്യാപ്പിൽ ഇറാഖിലെയും സിറിയയിലെ കലാപഭൂമിയും ചേർത്ത് വിശാലമായ ഒരു പ്രദേശം പിടിച്ച് അബൂബക്കർ അൽ ബാഗ്ദാദിയെ മൊസൂളിൽ വെച്ച പുതിയ ഖലീഫ ആയി അവർ പ്രഖ്യാപിച്ചു.
ഖലീഫ ആഹ്വാനം ചെയ്യുന്ന ജിഹാദിൽ പങ്കെടുക്കുക എന്നുള്ളത് എല്ലാ മുസ്ലിമുകളുടെയും കടമ ആണു. അത് കൊണ്ടാണു ബാഗ്ദാദി വിളിച്ചപ്പോൾ ലോകമെമ്പാടും നിന്ന് മറ്റാരും വിളിച്ചപ്പോൾ കാണാത്ത തോതിൽ ജിഹാദികൾ പ്രവഹിക്കുന്നത്. അണുവിട വിടാതെ ഖുറാനിൽ പറയുന്നതും പ്രവാചകന്റെ മാതൃകയും പിന്തുടരണം എന്ന് വാദിക്കുന്ന ഐ എസിനു മറ്റു സംഘടനകളുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്.
അൽ ക്വയ്ദ ഒരു അണ്ടർഗ്രൗണ്ട് സംഘമായി ഇടയ്ക്കും തലയ്ക്കുമുള്ള ചാവേർ ആക്രമണവും മറ്റുമായി രഹസ്യമായി പ്രവർത്തിക്കുമ്പോൾ ഐ എസിന്റെ പ്രവർത്തികൾ വളരെ പബ്ലിക്ക് ആണു. അവരുടെ വിശ്വാസപ്രകാരം ലോകാവസാനം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഖുറസാനിൽ (കിഴക്കൻ അഫ്ഗാനിസ്താൻ-പടിഞ്ഞാറൻ ഇറാൻ മേഖലയുടെ പഴയ പേരു) നിന്ന് വരുന്ന ഒരു പോരാളി നയിക്കുന്ന റോമാ സാമ്രാജ്യത്തിന്റെ പടയുമായി ഒരു വൻ യുദ്ധമുണ്ടാവുമെന്നും അതിൽ ഇസ്ലാമിക പോരാളികൾ ഒടുവിൽ പരാജയപ്പെടുമെന്നും അവർ കിത്താബിനെ അടിസ്ഥാനപ്പെടുത്തി വാദിക്കുന്നു. ഈ യുദ്ധത്തിൽ തോൽക്കും എങ്കിലും കുറച്ച് പേർ മാത്രം ആവുമ്പോൾ ഖുറാനിൽ പറഞ്ഞ ദൈവം അയക്കുന്ന ഒരാൾ വരികയും ലോകം അവസാനിക്കുകയും ചെയ്യുമത്രെ. ഈ യുദ്ധം നടക്കുന്ന സ്ഥലം വരെ അവർക്ക് ബോധ്യമുണ്ട്. അത് സിറിയയിലെ ദാബിക് ആണു എന്നാണു പ്രവചനം. അത് കൊണ്ടാണു വൻ നാശം സഹിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഈ നഗരം കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. ഇപ്പോൾ പാശ്ചാത്യ സേനയുടെ വരവും കാത്ത് അവർ ദാബിക്കിൽ തമ്പടിച്ചിരിക്കുകയാണു.
അതായത് സ്വ്നതം നാശം മുങ്കൂട്ടി പ്രവചിക്കപ്പെട്ട ഒരു യുദ്ധത്തിനു വേണ്ടി ആണു അവർ കാത്തിരിക്കുന്നത്. മെക്കയും മദീനയും പോലുള്ള ചിഹ്നങ്ങൾ അനിസ്ലാമികമാണെന്നും അവ തക്ർക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ തീവ്രമായ നിലപാടുകൾ അവരുടെ ഈ വിശ്വാസങ്ങളിൽ നിന്നാണു ഉടലെടുക്കുന്നത്. ഇറാനിയൻ മിലിറ്ററി ജെനറലിന്റെ (മേജർ ജെനറൽ കാസിം സുലൈമാനി) നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഫണ്ട് ചെയ്യുന്ന ഷിയാ മിലിഷ്യകളും ഇറാക്ക് ആർമിയും ഇസ്ലാമിക് സ്റ്റേറ്റിനെ തിക്രിത്തിൽ നിന്ന് തുരത്താൻ ഒരുമ്പെടുമ്പോൾ ഐ എസിന്റെ നീക്കങ്ങൾ ഒരു പരിധി വരെ പ്രവചിക്കാൻ അവരുടെ ഈ തീവ്ര വിശ്വാസങ്ങൾ നിരീക്ഷിച്ചാൽ സാധിച്ചേക്കാം. ഇറാനിയൽ ജെനറൽ ആണോ പ്രവചനത്തിലെ ഖുറസാനിൽ നിന്നുള്ള പോരാളി എന്ന് വേണമെങ്കിൽ കൗതുകവും കൊള്ളാം.
ഇറാക്കിൽ നിന്ന് അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ ഇറാനാണു ആ ഒഴിവിലേക്ക് പതുക്കെ കയറി ഇരുന്നത്. ഇറാനിയൻ ഇന്റലിജൻസ് ഏജൻസികളുടെ പിൻബലത്തോടെ ഇറാക്കിന്റെ സുരക്ഷ മെല്ലെ ഷിയ മിലിഷ്യകളൂടെ കൈയ്യിലായതോടെ ഐ എസിനെതിരെ ഉള്ള പോരാട്ടം ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിലുള്ളതായി മാറി. ബാഗ്ദാദിലങ്ങോളം ഇങ്ങോളം ഇറാനിയൻ മിലിറ്ററി ജനറലിന്റെ വലിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ഐ എസിനെതിരെ ഷിയ തീവ്രവാദി സംഘടനയായ ഹിസ്ബൊള്ള യുദ്ധത്തിനിറങ്ങിയതും യാദൃചികമല്ല. മിഡിൽ ഈസ്റ്റിൽ ഇറാന്റെ വർദ്ധിച്ച സ്വാധീനമാണു ഒബാമയെ കൊണ്ട് ഇറാനു മേലുള്ള കടുമ്പിടുത്തം ഒഴിവാക്കിയത്. ഇറാക്കിൽ എന്ത് നടക്കണമെങ്കിലുമിന്ന് ഇറാൻ വിചാരിക്കണം എന്നിരിക്കെ ഐ എസിനെതിരെ ഉള്ള യുദ്ധത്തിൽ ഇറാനും അമേരിക്കയും ഒരേ പക്ഷത്ത് ചേരാൻ നിർബന്ധിതരായിരിക്കുകയാണു. ഇതാണു ഇറാനുമായി അമേരിക്കൻ ആണവ ഡീൽ ഉണ്ടായേക്കും എന്ന സ്ഥിതി വരെ എത്തി നിൽക്കുന്നത്.
മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഈ വരുന്ന മാസങ്ങൾ നിറ്ണ്ണായകമായേക്കും. ഐ എസിനെ തുടച്ച് മാറ്റാൻ കഴിഞ്ഞാൽ തന്നെ ഇറാനുമായി യു എഅ അടുക്കുന്നത് ഇപ്പോൾ തന്നെ ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. നെതന്യാഹു ദിവ്സം പ്രതി വാക്ധോരണിക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനുമേൽ ഇറാൻ വിജയിക്കുന്നത് മേഖലയിൽ ഷിയാ മേധാവിത്വം കൊണ്ട് വരും എന്നതിനാൽ സൗദി അടക്കമുള്ള സുന്നി അറബ് രാജ്യങ്ങൾ രഹസ്യമായി ഐ എസിനെ സഹായിക്കുമോ എന്നും കാത്തിരുന്നു കാണണം. പല വിധ സാധ്യതകൾ ആണു വരും മാസങ്ങളിൽ ഉള്ളത്.

No comments:
Post a Comment